
സ്നേഹത്തിന്‍റെ തീര്തടാനങ്ങള്‍ ആകുന്നു മാധവികുട്ടിയുടെ കഥകള്‍. സ്നേഹസായൂജ്യതിലൂടെയും സ്നേഹ രാഹിത്യത്തിലൂടെയും അവ ആവിഷ്കാരങ്ങള്‍ തേടുന്നു. അച്ഛനും അമ്മയും മക്കളും ഭാര്യയും ഭര്‍ത്താവും കാമുകനും കാമുകിയും സ്നേഹത്തിന്‍റെ നാനാര്‍തഥങ്ങളിലൂടെ കടന്നു പോകുന്നു. അങ്ങനെയാണ് നെയ്പായസം സ്നേഹത്തിന്‍റെ പ്രതീകമായ ഒരു കാവ്യമായി മാറുന്നത്. അമ്മയുടെ മരണം അറിയാതെ അമ്മയുണ്ടാക്കിയ നെയ്പായസതിന്‍െറ രുചി ആസ്വദിക്കുന്ന കുരുന്നിന്റെ മുന്നില്‍ പകച്ചു നില്ക്കുന്ന അച്ഛന്റെ നിസ്സഹായ അവസ്ഥ വളരെ മനോഹരമായി ഈ കഥയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നു. മാധവിക്കുട്ടി പറയുന്നു അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖം ഓര്ത്തു കൊണ്ടാണ്. അവസാനത്തെ ഓര്മ സ്നേത്തിന്റെത്‌ആയിരിക്കും . സ്നേഹമില്ലാതെ എനിക്ക് കവിതയില്ല സ്നേഹം നഷ്ട്ടപെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ട്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്.
No comments:
Post a Comment